ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളാണ് പലപ്പോഴും കൊവിഡ് നൽകുന്നത്. അതിനാൽ തന്നെ കൊവിഡ് ബാധിച്ചവരിൽ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് വളരെ അത്യവശ്യമാണ്.
കൊവിഡ് ബാധിച്ചവർ കഴിക്കേണ്ട ഭക്ഷണങ്ങൾ
1. ദിവസവും ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തണം. കാരണം ക്ഷീണം അകറ്റാനും ഉദരാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും പ്രോട്ടീൻ സഹായിക്കും. പയർ വർഗങ്ങൾ, സൂപ്പ്, പാലും പാലുല്പന്നങ്ങളായ പാൽക്കട്ടി, പനീർ, തൈര്, സോയാചങ്ക്സ് എന്നിവ ഉൾപ്പെടുത്തുക.
2. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് കാലറി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഗോതമ്പ്, ചോളം, നട്സ്, ഡ്രൈഫ്രൂട്ട്സുകളായ ബദാം, വാൾനട്ട്, ഈന്തപ്പഴം തുടങ്ങിയവ ഇട നേരത്ത് ലഘുഭക്ഷണമായി കഴിക്കുക.
3. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ രോഗം പെട്ടെന്ന് ഭേദമാകാൻ നല്ലതാണ്. ഓറഞ്ച്, മാങ്ങ, പൈനാപ്പിൾ, പേരയ്ക്ക, വെണ്ണപ്പഴം, കിവി ഇവയിലെല്ലാം പ്രോട്ടീനും അതോടൊപ്പം വൈറ്റമിൻ സി യും ധാരാളമുണ്ട്.
4. പഴവർഗങ്ങൾ പരമാവധി കഴിക്കുക. ഓറഞ്ച്, പേരയ്ക്ക, മുന്തിരി എന്നിവ ധാരാളം കഴിക്കുക. ക്ഷീണം കുറയ്ക്കാൻ മാത്രമല്ല ഉദരപ്രശ്നങ്ങൾ അകറ്റാനും പഴങ്ങൾ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക