തിരുവനന്തപുരം: വനിതാ കമ്മിഷനെ മാത്രം നന്നാക്കിയാൽ നന്നാവുന്നതല്ല കേരളമെന്ന് നടൻ ഹരീഷ് പേരടി. നാടക അക്കാദമി പോലുളള അക്കാദമികളെ കൂടി ശുദ്ധികരിച്ചാൽ മാത്രമേ കേരളം കേരളമാവുകയുള്ളു. സജീവമായി ഇപ്പോഴും നാടകത്തിൽ നിലനിൽക്കുന്നവരും, മരിച്ചുപോയവരും ജീവനുള്ളവരുമായ നാടകക്കാരെ, ഈ മഹാമാരിയുടെ കാലത്തും അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നവരുമായ പച്ച നാടകക്കാരെ മാത്രം അക്കാദമിയുടെ തലപ്പത്ത് കാണാൻ ആഗ്രഹിക്കുന്നു. അല്ലാത്ത പക്ഷം നാടകം എന്താണെന്ന് കേരളം അറിയുമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് സംഗീത നാടക അക്കാദമിയിൽ കേരളത്തിലെ നാടകക്കാർക്കും മറ്റ് കലാകാരൻമാർക്കും ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒരു ഭരണമായിരുന്നു നടന്നത്…രാമകൃഷണൻ വിഷയത്തിൽ തുടങ്ങി,കൂടുതൽ കലാകാര വിരുദ്ധമായ ക്രമക്കേടുകൾ ചൂണ്ടികാട്ടി നാടകിന്റെ നേതൃത്വത്തിൽ നടന്ന സമരം പോലും ഉണ്ടാവുന്നത് ഇത്തരം സാഹചര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് സംഗീത നാടക അക്കാദമിയിൽ കേരളത്തിലെ നാടകക്കാർക്കും മറ്റ് കലാകാരൻമാർക്കും ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒരു ഭരണമായിരുന്നു നടന്നത്…രാമകൃഷണൻ വിഷയത്തിൽ തുടങ്ങി,കൂടുതൽ കലാകാര വിരുദ്ധമായ ക്രമക്കേടുകൾ ചൂണ്ടികാട്ടി നാടകിന്റെ നേതൃത്വത്തിൽ നടന്ന സമരം പോലും ഉണ്ടാവുന്നത് ഇത്തരം സാഹചര്യത്തിലാണ്…ഇനിയും ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കാൻ നാടക അക്കാദമിയുടെ തലപ്പത്തേക്ക് അതിനുയോഗ്യതയുള്ള ചെറുപ്പ്ക്കാരായ നാടകക്കാരെ തിരഞ്ഞെടുത്തെപറ്റു…അല്ലാതെ എന്നോ നാടകം കളിച്ച ഒരു മനുഷ്യന്റെ അയൽപക്കക്കാരനായതിന്റെ പേരിൽ ഏതെങ്കിലും കച്ചവട സിനിമക്കാരെ കുടിയിരുത്താനുള്ള സ്ഥലമല്ല അത് …നാടകത്തിന്റെ ശ്വാസം മാത്രം കഴിച്ചു ജീവിച്ച് എത്രയോ മനുഷ്യരുള്ള ഈ നാടക കേരളത്തിൽ എന്തിനാണ് സിനിമയിൽ നിന്ന് ഒരു കുടിയിരുത്തൽ…വനിതാകമ്മീഷനെ മാത്രം നന്നാക്കിയാൽ നന്നാവുന്നതല്ല കേരളം …ഇത്തരം അക്കാദമികളെ കൂടി ശുദ്ധികരിച്ചാൽ മാത്രമേ കേരളം കേരളമാവുകയുള്ളു…സജീവമായി ഇപ്പോഴും നാടകത്തിൽ നിലനിൽക്കുന്നവരും,മരിച്ചുപോയവരും ജീവനുള്ളവരുമായ നാടകക്കാരെ,ഈ മഹാമാരിയുടെ കാലത്തും അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നവരുമായ പച്ച നാടകക്കാരെ മാത്രം അക്കാദമിയുടെ തലപ്പത്ത് കാണാൻ ആഗ്രഹിക്കുന്നു…അല്ലാത്ത പക്ഷം നാടകം എന്താണെന്ന് കേരളം അറിയും…
പ്രതികരിക്കാൻ ഇവിടെ എഴുതുക