നന്ദനത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യാ നായര്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ താരം തന്റെ പങ്കുവയ്ക്കാറുണ്ട്. ഇപോഴിതാ നവ്യാ നായരുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്നതും എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നതുമായ ഫോട്ടോകളാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ എന്ത് അന്വേഷിക്കുന്നുവോ അത് നിങ്ങളെ തേടുന്നു എന്നാണ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് നവ്യാ നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക