നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന സീരീസാണ് സെക്സ് എഡ്യൂക്കേഷൻ. ലോറി നണ് സൃഷ്ടിച്ച ഈ ബ്രിട്ടീഷ് ഷോ 2020 ഫെബ്രുവരിയിലാണ് ആദ്യമായി നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. പരമ്പരയ്ക്ക് ഇതിനോടകം തന്നെ ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ സെക്സ് എഡ്യൂക്കേഷൻ സീരീസിന്റെ മൂന്നാം സീസൺ വൈകാതെ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സീരീസിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 17 നാണ് സീരീസ് എത്തുക. സീരീസിന്റെ പോസ്റ്ററും ആദ്യ ചിത്രങ്ങളും സ്ട്രീമിംഗ് പ്ലാറ്റ്ഫോം പുറത്ത് വിട്ടിരുന്നു. ഇതിനോടകം തന്നെ അത് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. എട്ട് എപ്പിസോഡുകളുമായാണ് പുതിയ സീസൺ എത്തുന്നത്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പുതിയ ഷോയെക്കുറിച്ചുള്ള പ്രീമിയര്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ഇന്ത്യയിലെയും ആരാധകര്‍ ഷോയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക