മികച്ച പ്രേക്ഷക പ്രതികരണവും പ്രശംസയും നേടിയ വെബ്സീരീസാണ് ഫാമിലി മാൻ. മനോജ് ബാജ്പേയി ടൈറ്റില്‍ റോളിലെത്തുന്ന വെബ്സീരീസിൽ പ്രിയാമണിയും കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. ആദ്യഭാഗത്തിൽ മലയാളി താരം നീരജ് മാധവും രണ്ടാം സീരീസിൽ സാമന്തയും കഥാപാത്രങ്ങളായി എത്തിയിരുന്നു. മികച്ച പ്രതികരണമാണ് വെബ്സീരീസ് രണ്ടാം ഭാഗവും നേടിയത്. ഇപ്പോഴിതാ ഫാമിലി മാൻ വെബ്സീരീസിന്റെ മൂന്നാം സീസൺ ഒരുങ്ങുകയാണ്.
ഓണച്ചിത്രമായി ആസിഫ് അലിയുടെ ‘കുഞ്ഞെല്‍ദോ’ വരുന്നു
ഫാമിലി മാൻ സീരീസ് 3 എത്തുമ്പോൾ പ്രതിനായകനായി എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ പുറത്തുവരുമെന്നാണ് സൂചനകൾ. മൂന്നാം സീസണില്‍ ശ്രീകാന്ത് തിവാരിയുടെ ടാസ്ക് സംഘവും ചൈനീസ് അക്രമികളും തമ്മിലുള്ള പോരാട്ടമായിരിക്കും പ്രമേയമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക