അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘സാറാസി’ലെ വീഡിയോഗാനം പുറത്തുവിട്ടു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസി’ലെ ‘വരവായി നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ആദ്യമായാണ് സിനിമയില്‍ പിന്നണി പാടുന്നതെന്നതും ശ്രദ്ധേയമാണ്. ജോ പോളിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ആണ് സംഗീതം. സണ്ണി വെയ്ന്‍ നായകനാവുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുന്നത്. ജൂലൈ 5നാണ് റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക