ന്യൂഡല്‍ഹി: കൊവിഡ് വാക്സിനെതിരെ പരാമര്‍ശം നടത്തിയ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്. പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലാത്ത വാക്സിന് പരീക്ഷണാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കു നല്‍കുന്നത് ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയാണെന്നാണ് പ്രശാന്ത് ഭൂഷണ് വിമര്‍ശിച്ചത്. .
താന്‍ വാക്സിന് എതിരല്ല. പരീക്ഷണാടിസ്ഥാനത്തില്‍, പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലാത്ത വാക്സിന് യുവാക്കള്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും നല്‍കുന്നത് ഉത്തരവാദിത്വരഹിതമാണെന്നാണ് തന്റെ നിലപാട്- ഭൂഷണ് ട്വീറ്റ് ചെയ്തു.
ആരോഗ്യമുള്ള യുവാക്കള്‍ക്ക് കൊവിഡ് മൂലം വലിയ പ്രശ്നങ്ങള്‍ക്കോ മരണത്തിനോ സാദ്ധ്യത ഇല്ല. എന്നാല്‍ വാക്സിന് എടുത്തതു മൂലം അവര്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. വാക്സിന് നല്കുന്നതിനേക്കാള് കൂടുതല്‍ പ്രതിരോധ ശേഷി കൊവിഡ് ഭേദമായവരില്‍ സ്വാഭാവികമായി ഉണ്ടാവും. വാക്സിന് ഒരുപക്ഷേ അതു കുറയ്ക്കാനും മതിയെന്ന് ട്വീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക