തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറായ യുവാവിനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക