കൊല്ലം : സോളാര്‍ കമ്മീഷന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കോടതി കേസെടുത്തു. കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു. മജിസ്ട്രേറ്റ് ജയകുമാറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുടെ പേരില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ്കുമാറിന്റെ അറിവോടുകൂടിയാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക