ദില്ലി: കൊവിഡ് വാക്സീനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്ന സംശയം വാക്സിൻ സ്വീകരിക്കാൻ തുടങ്ങിയത് മുതൽ എല്ലാവരിലും ഉടലെടുത്ത സംശയമാണ്. എന്നാൽ ഈ സംശയത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.
വന്ധ്യത ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യുത്പാദനശേഷിയെ വാക്സീൻ ബാധിക്കില്ലെന്നും പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാക്സിനേഷൻ നടത്തുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക