ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് എസ്യുവി എത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ആദ്യ ഓൾ-ഇലക്ട്രിക് എസ്യുവിക്ക് പേരിട്ടിരിക്കുകയാണ്. ആദ്യ ഓൾ-ഇലക്ട്രിക് എസ്യുവിക്ക് പ്രോലോഗ് എന്നാണ് ഹോണ്ട പേരിട്ടിരിക്കുന്നത്.
‘പ്രോലോഗ്’ എന്ന പേര് ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വൈദ്യുതീകൃത യുഗത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതും എന്ന കാര്യവും ശ്രദ്ധേയമാണ്. ഈ വാഹനം 2024-ൽ വടക്കേ അമേരിക്കയിലാകും ആദ്യം വിൽപ്പനയ്ക്കെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്യുവികൾക്ക് മുൻഗണന നൽകുന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഹോണ്ടയുടെ മുഖ്യ ലക്ഷ്യം. അതേസമയം ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോള്‍ ളഭിക്കുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്.
പ്രോലോഗിനു പുറമേ 2024 ൽ കമ്പനി മറ്റൊരു ഇലക്ട്രിക് എസ്യുവിയെ കൂടി അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അക്കുര എന്നായിരിക്കും ഈ മോഡലിന്റെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക