ജമ്മു: തുടര്‍ച്ചയായ നാലാം ദിവസവും കാശ്മീരില്‍ ഡ്രോണ്‍ കണ്ടെത്തി . ജമ്മുവിലെ കാലുചക്ക്, കുഞ്ചാവാനി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെ ഡ്രോണുകളെ കണ്ടെത്തിയത്. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ഡ്രോണുകളെ സുരക്ഷാസേന കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ വ്യേമസേനാ താവളത്തിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ തുടര്‍ച്ചായി ഡ്രോണ്‍ കണ്ടെത്തുന്നത് കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. സംശയകരമായി കാണപ്പെടുന്ന ഡ്രോണുകള്‍ വെടിവെച്ചിടാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക