അടുക്കളയിലും എപ്പോഴും കാണുന്ന ഒരു സാധാരണ ചേരുവയാണ് ഇഞ്ചി. ആയുർവേദം, പ്രകൃതിചികിത്സ എന്നിവയിൽ വിവിധ രോഗങ്ങൾ ഭേദമാക്കുന്നതിന് ഇഞ്ചി ഉപയോഗിച്ച് വരുന്നു. ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി മികച്ചതാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഫലപ്രദമായി നേരിടുവാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഭാരം കുറയ്ക്കാൻ നാരങ്ങ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാം. നാരങ്ങ നീര് വിശപ്പ് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. ദിവസവും ഈ പാനീയം കുടിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക