ഡൽഹി: കൊവിഡ് 19ന് എതിരെ അഞ്ചാമത് ഒരു വാക്സിന് കൂടി ഉടന്‍ രാജ്യത്തിന് ലഭിക്കുന്നു. ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് ‘സൈക്കോവ്- ഡി’ അടിയന്തര ഉപയോഗത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില ഡ്രഗ്സ് കൺട്രോളറെ സമീപിച്ചു. ‘രോഗാണുവിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
നിലവിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോളറെ സമീപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സൈഡസ് കാഡില. നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമ്മിത സ്പുട്നിക്, മോഡേണ എന്നിവയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക