രാജ്യത്ത് ട്രാക്ടറുകളുടെ വിൽപ്പനയിൽ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നേട്ടം കൈവരിച്ചിരിക്കുകയാണ് ട്രാക്ടർ വിൽപ്പന. ട്രാക്ടര്‍ വില്‍പ്പനയില്‍ 1മുതല്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാകുമെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. മഹാമാരിയിൽ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ട്രാക്ടർ ആവശ്യകത നിലനിൽക്കുന്നുണ്ട്.
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടും മിസ്റ്ററി ത്രില്ലര്‍
ഇത് തന്നെയാണ് ട്രാക്ടർ വിൽപ്പനയിൽ നേട്ടം കൈവരിയ്ക്കുവാനുള്ള പ്രധാന കരണമാകുന്നതും. കാര്‍ഷിക ആവശ്യങ്ങൾക്ക് പുറമെ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഉണ്ടാകുന്ന വര്‍ധനയും ട്രാക്റ്ററുകളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യകരമായ റാബി വിളവെടുപ്പ്, വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ തുടര്‍ച്ച, ആരോഗ്യകരമായ ധനസഹായ ലഭ്യത, ഒരു സാധാരണ മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനം എന്നിവയെല്ലാം കാര്‍ഷിക വികാരങ്ങളെ സഹായിക്കുമെന്നും ഏജന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക