മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാർ ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്ക് ഒപ്പം കെ പി എസി ലളിതയേയും ചിത്രത്തിൽ കാണാം. 20 വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റ് അവാർഡ് നൈറ്റിനിടെ എടുത്ത ചിത്രം പങ്കുവച്ചത് ലക്ഷ്മി ഗോപാലസ്വാമിയാണ്.
“ഏഷ്യാനെറ്റ് അവാർഡ് 2001. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. സംവിധായകൻ ലോഹിതാദാസിനെ ഓർക്കുകയും വളരെ മിസ് ചെയ്യുകയും ചെയ്യുന്നു. കാവ്യ, സംയുക്ത, ഗീതു, കെ പി എസി ലളിത ചേച്ചി എന്നിവർക്ക് ഒപ്പം ബാക്ക് സ്റ്റേജിൽ നിന്നുള്ള ഒരോർമ്മ,” ലക്ഷ്മി കുറിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക