സഹ സംവിധായകനായിരുന്നു കാലത്തെ രസകരമായ ഓർമ്മ പങ്കുവെച്ച് അരുൺ ഗോപി. ക്ലാപ്പ് ബോർഡ് പിടിച്ചുകൊണ്ട് നിൽക്കുന്ന തന്നെ കണ്ടാൽ ക്യാമറാമാൻ സാലു ജോർജിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആണെന്ന് അദ്ദേഹം പറയുന്നു
അന്നൊരു നാളിൽ…!! ക്ലാപ്പ് ബോർഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയിൽ നിന്നും രക്ഷപെടാനായി ജൂനിയർ ആർട്ടിസ്റ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തിൽ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ ജുവാവ്…!! സാലു ജോർജ് സർ ആയിരുന്നു ക്യാമറാമാൻ!! എന്നെ ക്ലാപ്ബോർഡുമായി കണ്ടാൽ സാറിന് ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആയിരുന്നു!! കുറ്റം പറയാൻ പറ്റില്ല, കാരണം ഞാൻ പൊതുവെ സർ വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ മധു സർ എന്ന ഗുരുമുഖത്തുനിന്നു ശകാരവർഷങ്ങൾ ഏറ്റു വാങ്ങി തോൽക്കാൻ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓർമ്മയ്ക്ക്..!! പ്രിയ ജിഷ്ണുവിനൊപ്പം!! ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത്.
https://www.facebook.com/arungopy.gopy/posts/4456111404438937
പ്രതികരിക്കാൻ ഇവിടെ എഴുതുക