അബുദാബി: യുഎഇയില്‍ ഇന്ന് 1663 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് പേര് മരണപ്പെടുകയും ചികിത്സയിലായിരുന്ന 1638 പേര് സുഖം പ്രാപിക്കുകയും ചെയ്തു.
പുതിയതായി നടത്തിയ 2,83,661 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,36,245 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,14,636 പേര് രോഗമുക്തരാവുകയും 1,825 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,784 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക