‘കെജിഎഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രേക്ഷകരെ നേടിയ കന്നഡ താരമാണ് യഷ്. കെജിഎഫിൻറെ സീക്വൽ ആയ ‘കെജിഎഫ് 2’ കൊവിഡ് സാഹചര്യത്തിൽ റിലീസ് നീട്ടേണ്ടിവന്ന ചിത്രമാണ്. 2020 ഒക്ടോബർ 23, ഈ മാസം 16 എന്നിങ്ങനെ രണ്ട് റിലീസ് തീയതികൾ പലപ്പോഴായി അണിയറക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ മാസവും ചിത്രം എത്തില്ല.
അതേസമയം യഷിൻറെ പുതിയ വീടിൻറെ ഗൃഹപ്രവേശന ചടങ്ങിൻറെ ചിത്രങ്ങളാണ് ട്വിറ്ററിൽ വൈറൽ ആയിരിക്കുന്നത്.ബംഗളൂരു റേസ് കോഴ്സ് റോഡിലുള്ള ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലാണ് യഷ് വാങ്ങിയ പുതിയ വീട്. ഇന്നലെയായിരുന്നു ഗൃഹപ്രവേശ ചടങ്ങുകൾ. കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കൾക്കും ചില സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. ഓറഞ്ച് സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു യഷിൻറെ വേഷം. കാഞ്ചീവരം സാരിയിൽ ആയിരുന്നു നടിയും യഷിൻറെ ഭാര്യയുമായ രാധിക പണ്ഡിറ്റ്.
അതേസമയം കെജിഎഫ് 2 റിലീസിനായുള്ള കാത്തിരിപ്പിലാണ് യഷ്. സെപ്റ്റംബർ 9 എന്നൊരു റിലീസ് തീയതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും നിർമ്മാതാക്കൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ജനുവരി 7ന് പ്രീമിയർ ചെയ്ത, ചിത്രത്തിൻറെ ടീസറിന് റെക്കോർഡ് പ്രതികരണമാണ് യുട്യൂബിൽ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക