സാമ്പത്തിക വിജയമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍, നമുക്ക് സമ്പന്നരാകാന്‍ സാധിക്കുമോ? നമ്മുടെ പ്രവൃത്തികളില്‍ മാത്രമല്ല, നാം ആരാണെന്നതിലും ഇതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്.
ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച 2018-ലെ പഠനറിപ്പോര്‍ട്ട് പ്രകാരം, സമ്പന്നര്‍ തീര്‍ച്ചയായും വ്യത്യസ്തരാണെന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും വ്യക്തിത്വ സവിശേഷതകളെ സംബന്ധിച്ചിടത്തോളം.
സമ്പന്നരായ ആളുകള്‍ ബഹിര്മ്മുഖനാകുന്നു (Extroverted). അതില്‍ അതിശയിക്കാനൊന്നുമില്ല. ആരും സ്വന്തമായി പ്രയോജനകരമായ ഒന്നും നേടാത്തതിനാല്‍, മറ്റുള്ളവരുമായി ഇടപഴകുന്നതിനും, ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും, പ്രചോദിപ്പിക്കുന്നതിനുമുള്ള കഴിവ് പ്രധാനമാണ്.
സമ്പന്നര്‍ കൂടുതല്‍ മനസ്സാക്ഷിയുള്ളവരായിരിക്കും. അതിലും അതിശയം തോന്നേണ്ടതില്ല. മികച്ച തീരുമാനങ്ങള്‍ എടുക്കുക്കുകയും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നു. സത്യസന്ധരായ പങ്കാളികളുള്ളവര്‍ കൂടുതല്‍ പ്രമോഷനുകള്‍ നേടുന്നതിനും, കൂടുതല്‍ പണം സമ്പാദിക്കുന്നതിനും, ജോലിയില്‍ കൂടുതല്‍ സംതൃപ്തരാകാനും പ്രവണത കാണിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
സമ്പന്നര്‍ കൂടുതല്‍ വൈകാരികമായ സ്ഥിരത പുലര്‍ത്തുന്നു. വൈകാരികമായ തീരുമാനങ്ങള്‍ എടുക്കുന്നത് ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി മന്ദഗതിയിലാക്കാന്‍ കാരണമാകുന്നു.
സമ്പന്നരായ ആളുകള്‍ ന്യൂറോട്ടിക് (Neurotic) ആകുന്നത് കുറവാണ്. ഉത്കണ്ഠ, ഭയം എന്നിവ മൂലം നെഗറ്റീവ് രീതിയില്‍ പ്രതികരിക്കുമ്പോള്‍ (മനശാസ്ത്രജ്ഞര്‍ ‘negative arousal’ എന്ന് വിളിക്കുന്നത്) വിജയം ബുദ്ധിമുട്ടേറിയതാകുന്നു.
സമ്പന്നര്‍ കൂടുതല്‍ സ്വയം കേന്ദ്രീകൃതമാണ്. എന്നാല്‍ മികച്ച നേട്ടങ്ങള്‍ എല്ലായ്പ്പോഴും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അവര്‍ മനസിലാക്കുന്നു. ഇത് വിജയത്തിന്റെ ഏകീകരണത്തിന് കാരണമാകുന്നു. നിങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയുമെന്ന വിശ്വാസം ജനിപ്പിക്കാനും, ഇത് സാധ്യമാക്കാന്‍ മറ്റു ആളുകളെ ആവശ്യമുണ്ടെന്ന ബോധ്യത്തിനും ഇത് സഹായിക്കുന്നു.
അസാധാരണമായി ഉയര്‍ന്ന നേട്ടം കൈവരിക്കുന്ന വ്യക്തികള്‍ ഉയര്‍ന്ന ബഹിര്മ്മുഖതയും മനസാക്ഷിയുള്ളവരും, താഴ്ന്ന ന്യൂറോട്ടിസവും, ഉയര്‍ന്ന ആത്മാരാധനയും (narcisssim) ഉള്‍പ്പെടെയുള്ള, നിരവധി വ്യക്തിത്വ സവിശേഷതകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു ഗ്രൂപ്പായിരിക്കാമെന്ന് അനുഭവപരവും ആശയപരവുമായ വ്യക്തിത്വ ഗവേഷണം സൂചിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ വ്യക്തിത്വം പ്രധാനമാണ്. പൊതുവായി പറഞ്ഞാല്‍, മറ്റുള്ളവരുമായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, ശരിയായ കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക, വിജയങ്ങളെയും പരാജയങ്ങളെയും ശരിയായി വിലയിരുത്തുക തുടങ്ങിയവ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക