മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. കണ്ടുകെട്ടിയത് 65 കോടിയുടെ സ്വത്താണ്. ഏജന്‍സി അജിത് പവാറിന് നേരത്തെ ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കിയിരുന്നു. എന്നാൽ സ്റ്റേയ്ക്കായി അജിത് പവാര്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്നും വിവരം.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടിയുണ്ടായത്. എന്‍ഫോഴ്സ്മെന്റ് നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്. കണ്ടുകെട്ടല്‍ നടപടിയുണ്ടായത് ഉപമുഖ്യമന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വകകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക