സൗത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയതാണ് കൈതച്ചക്ക. പൈന്‍ മരങ്ങളുടെ കായയെ ‘പൈന്‍കോണ്‍’ എന്നാണ് വിളിക്കുന്നത്. കൈതച്ചക്കയുടെ ആകൃതിയും രൂപവും പൈന്‍കോണിന്റെ പോലെയാണ്, മാത്രമല്ല കൈതച്ചക്ക ആപ്പിളിനെ പോലെ കട്ടിയുള്ളതും, രുചിയുള്ളതുമാണ്, ഇതൊക്കെ കൊണ്ടാകാം കൈതച്ചക്കയ്ക്ക് പൈനാപ്പിള്‍ എന്ന പേരു കിട്ടിയതെന്നാണ് പറയപ്പെടുന്നത്. കേരളത്തിന്റെ കാലാവസ്ഥ പൈനാപ്പിള്‍ കൃഷിക്ക് അനുയോജ്യമാണ്. വിറ്റാമിന്‍ സി, ഇ, എ, കെ എന്നിവയും, ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന്‍ എന്നിവയും, കൂടാതെ ധാരാളം നാരുകളും, ആന്റി-ഓക്സിഡന്റ്സും വളരെ അധികമുള്ളതാണ് പൈനാപ്പിള്‍.
പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങള്‍
1. വാതരോഗത്തിനും വേദനസംഹാരിയായും പൈനാപ്പിൾ നല്ലതാണ്. കൈതച്ചക്കയിലടങ്ങിയിട്ടുള്ള ഒരു എന്‍സൈം ആയ ബ്രോമെലെയ്ന്‍ വേദന ശമിപ്പിക്കുന്നതിനു സഹായിക്കും. അതുവഴി ചലനശേഷി മെച്ചപ്പെടും.
2. ബീറ്റ കരോട്ടിൻ ധാരാളം അടങ്ങിയതിനാൽ കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
3. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. ഒപ്പം എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്.
4. ദഹന പ്രക്രിയ നല്ലതാക്കി അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക