മുപ്പത് കഴിഞ്ഞാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ വളരെ പ്രായം ചെന്നവരായി തോന്നിക്കും. ഇതിന് കാരണം പ്രസവം, വീട്ടിലെ ഉത്തരവാദിത്വം എന്നിവയാണ്. അതിനാൽ ഈ സമയത്ത് സൗന്ദര്യ സംരക്ഷണവും ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം കൊടുക്കണം.
1. മറ്റ് തിരക്കുകൾക്ക് ഇടവേള നൽകി വ്യായാമം ശീലിക്കുക. ശാരിരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കാന്‍ ഇവ സഹായിക്കും. മാനസിക സമര്‍ദ്ദവും നിയന്ത്രിക്കണം.
2. ഭക്ഷണ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ നല്‍കുക. ധാരാളം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസത്തില്‍ ഒരിക്കല്‍ ഒരു കപ്പ് സാലഡ് കഴിക്കാം. ഫ്രുട്ട്സ് ധാരാളം കഴിക്കാം. വെള്ളം ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
3. ആറ് മാസത്തിലൊരിക്കല്‍ ഫുള്‍ ബോഡി ചെക്ക്അപ്പ് ചെയ്യാവുന്നതാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ തുടക്കത്തിലെ കണ്ട് പിടിച്ച് ഭേദമാക്കാം. മാത്രമല്ല ശരീര ഭാര നിര്‍ണ്ണയം ഇടയ്ക്ക് നടത്തുന്നത് നല്ലതാണ്.
4. ശരീരത്തിന് വളരെ അത്യാവശ്യമായതാണ് വെള്ളം. അതിനാൽ ധാരാളം വെള്ളം കുടിക്കുക
5. ഫാസ്റ്റ് ഫുഡ്, കോള എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് നല്ലത്. ഇവയില്‍ വലിയ അളവിലുള്ള കലോറിയും ഫാറ്റും അടങ്ങിയിരിക്കുന്നു.
6. കൃത്യമായ ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക