ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലാണ് സംഭവം. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മകളെ അമ്മ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് കണ്ടെത്തൽ. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം.
ഇവര്‍ക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വിവരമുണ്ട്. അവന്തികയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് രാജേഷ് മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുണര്‍ന്നതോടെ രാജേഷിന്റെ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. മാതാവ് വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക