ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത.
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ്. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9961708951, www.gift.res.in
പ്രതികരിക്കാൻ ഇവിടെ എഴുതുക