ഇസ്ലാമാബാദ്: ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് നയത്തെ പിന്തുണച്ച് പാക് പ്രധാനമന്ത്രി. കൂടാതെ ചൈനയിലെ ഒറ്റപ്പാര്‍ട്ടി സംവിധാനത്തെയും പാകിസ്ഥാന് പ്രധാനമന്ത്രി പുകഴ്ത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇസ്ലാമാബാദിലെത്തിയ ചൈനീസ് മാധ്യമസംഘങ്ങളോട് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
വാക്സിന് വാങ്ങിയതില്‍ അഴിമതി ആരോപണം; ബൊല്‍സൊനാരോക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
ഒറ്റപ്പാര്‍ട്ടി സംവിധാനമാണ് തെരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാറുകളേക്കാല്‍ മികച്ച മാതൃകയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.ഉയിഗൂര്‍ മുസ്ലീങ്ങളുടെ പ്രശ്നവുമായി ചൈനീസ് അധികൃതരെ ബന്ധപ്പെട്ടെന്നും പശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് ഞങ്ങള്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക