മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. പ്രായത്തിൽ ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തിയ താരം. ഇപോഴിതാ ദിവസം കഴിയുന്തോറം പ്രായം കുറയുന്നതുപോലെ തോന്നിപ്പിക്കുന്ന ഒരു ഫോട്ടോ മഞ്ജു വാര്യർ പങ്കുവെച്ചതാണ് ആരാധകർ ചർച്ചയാക്കുന്നത്.
മുടിയിൽ പൂവ് വെച്ചിട്ടുള്ള ഒരു ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവെച്ചത്. കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്പ്പോഴും പൂക്കൾ ഉണ്ട് എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനുമായി എത്തിയിരിക്കുന്നത്. മഞ്ജു വാര്യർ വീണ്ടും ക്യൂട്ടായെന്നാണ് മിക്ക കമന്റുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക