ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മെയിന്‍ എന്‍ജിനിയറിങ് ഈ വർഷത്തെ പ്രവേശന പരീക്ഷ ഈ മാസം 20 ന് തുടങ്ങും. പരീക്ഷയുടെ മൂന്നാമത് സെക്ഷൻ ഈ മാസം തുടങ്ങുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് അറിയിച്ചത്. മാത്രമല്ല, കഴിഞ്ഞ ആദ്യ രണ്ട് സെക്ഷനുകളുടെയും ഫലങ്ങൾ ആഗസ്റ്റിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിലാണ് പരീക്ഷ നീണ്ടത്. അതേസമയം, കോവിഡ് പ്രതിസന്ധി കാരണം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്നവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.
ജെഇഇ മെയിൻ പരീക്ഷകളുടെ മൂന്നാമത് സെക്ഷൻ ഈ മാസം 25 വരെയും നാലാമത് സെക്ഷൻ 27 മുതൽ ആഗസ്റ്റ് രണ്ട് വരെയും നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക