രാജ്യത്ത് വലിയ തോതിൽ വില്പന നടക്കുന്ന ഇരുചക്ര വാഹനങ്ങളാണ് കെടിഎമ്മിന്റേത്. ഡ്യൂക്ക്, ആര്‍സി, അഡ്വഞ്ചര്‍ എന്നീ ശ്രേണികളിലായി ഒമ്പതോളം ബൈക്കുകളുണ്ട് കെടിഎമ്മിന്. ഇപ്പോഴിതാ വാഹനത്തിന്റെ വില വർധിപ്പിച്ചിരിക്കുന്നയാണ് കെടിഎം. 11,423 രൂപ വരെയാണ് ബൈക്കുകൾക്ക് വില വർധിപ്പിച്ചിരിക്കുന്നത്. ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് വാഹനത്തിന്റെ വില വർധിപ്പിക്കുന്നത്. 3,16,863 രൂപ വിലയുണ്ടായിരുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ വില 11,423 രൂപയാണ് വർധിച്ചത്.
നിലവിൽ വർധിപ്പിച്ച വിലയിലാണ് വിൽപ്പന നടത്തുന്നത്. 2,54,739 രൂപ എക്സ് ഷോറൂം വിലയുണ്ടായിരുന്ന കെടിഎം 250 അഡ്വഞ്ചറിന്റെ വില വെറും 256 രൂപ മാത്രം കൂടി 2,54,995 ആണ് പുതിയ എക്സ്-ഷോറൂം വില. 2012-ല്‍ ബജാജ് ഓട്ടോയുടെ ചിറകിലേറിയാണ് കെടിഎം ഇന്ത്യയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക