സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യ വിൽപന തുടങ്ങും. വെയർ ഹൗസ് മാർജിൻ 25 ൽ നിന്നും 13 ആയി കുറച്ചു. ബെവ്കോ ബാറുടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനാകില്ല. മദ്യവിൽപ്പന മാത്രമാണ് ഇന്ന് തുടങ്ങുന്നത്. നിലവിൽ ബാറുകൾ വഴി വൈനും ബിയറും വിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക