വീട്ടിൽ ഉറുമ്പിനെ കൊണ്ട് പൊറുതി മുട്ടിയിട്ടില്ലാത്ത വീട്ടമ്മമാർ കാണില്ല.മഴക്കാലമാണെങ്കിൽ പറയുകയും വേണ്ട. വീട്ടിൽ എവിടെയെങ്കിലും മധുരവസ്തുക്കൾഇരിപ്പുണ്ടെങ്കിൽ അവിടേക്ക് ഇടിച്ചു കയറുന്ന ഉറുമ്പിൻകൂട്ടത്തെ തുരത്താൻ ചില പൊടിക്കൈകൾ ഉണ്ട്.
വൃത്തി – ഉറുമ്പിന്റെ ശല്യം ഒഴിവാക്കാൻ ഏറ്റവും ആദ്യം വേണ്ടത് വൃത്തിയാണ്. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാൽ അവിടെ ഉറുമ്പിനു അധികം തമ്പടിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ആഹാരവസ്തുക്കൾ വീടുകളിൽ അവിടെയിവിടെയായി കിടന്നാൽ അവിടെ ഉറുമ്പിൻ ശല്യം ഉറപ്പാണ്. അടുക്കളയിലെ അലമാര അടുക്കി പെറുക്കി സൂക്ഷിക്കുക. ആഹാരസാധനങ്ങൾ, തേൻ, പഞ്ചസാരപാത്രങ്ങൾ നന്നായി അടച്ചു സൂക്ഷിക്കുക.
ബോറിക്ക് ആസിഡ് – ഉറുമ്പിൻ കൂട്ടത്തെ ഓടിക്കാൻ പറ്റിയ സാധനം ആണിത്. ഈ പൊടി ഉറുമ്പ്
വരുന്ന ഇടങ്ങളിൽ വിതറാം. കുട്ടികൾ ഇതിനു അടുത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കണം എന്ന്
മാത്രം.
നാരങ്ങ- നാരങ്ങയുടെ നീര് ഉറുമ്പിനെ തുരത്തും. നാരങ്ങയുടെ നീരിൽ അടങ്ങിയിരിക്കുന്ന
സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്. നാരങ്ങാ നീരും വെള്ളവും ചേർന്ന
മിശ്രിതം ഉറുമ്പ് വരുന്ന വഴികളിൽ തൂക്കിയാൽ ഉറുമ്പിനെ തടയാനാകും.
വൈറ്റ് വിനാഗിരി – വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തിൽ ചേർത്തു ഉറുമ്പിൻ
കൂട്ടിലേക്ക് സ്പ്രേ ചെയ്താൽ ഉറുമ്പിന്റെ ശല്യം കുറയ്ക്കാം. അതുപോലെ വാതിൽ, ജനൽ
എന്നിവിടങ്ങളിൽ ഇവ സ്പ്രേ ചെയ്യാം.
കുരുമുളക് പ്രയോഗം – ഉറുമ്പിനെ ഓടിക്കാൻ കുരുമുളക് ബെസ്റ്റ് ആണ്. അലമാരകൾ, ജനലുകൾ, ആഹാര
സാധനങ്ങൾ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും തുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറി
നോക്കാം.മുളക് പൊടി ഉറുമ്പ് വരുന്ന വഴികളിൽ പൊടിച്ചു ഇട്ടാലും ഉറുമ്പിനെ ഓടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക