ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശനം നൽകാൻ തീരുമാനം . മാസ പൂജകള്‍ക്കായി നിയന്ത്രണങ്ങളോടെ ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും.
പതിനേഴ് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്താം.വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ ദിവസം 5000 പേര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കും.48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ്- 19 ആര് ടി പി സി ആര് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും മാത്രമാണ് പ്രവേശനാനുമതി.
ആരോഗ്യ വകുപ്പിന്റെ കൂടി റിപ്പോര്‍ട്ട് കൂടി പരിഗണനയിലെടുത്തിരുന്നു. മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി ആണ് നട അടയ്ക്കുക. അതേ സമയംദര്ശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക