വെള്ളിത്തിരയിൽ വില്ലനായി എത്തി പിന്നീട് സ്വഭാവവേഷങ്ങളിലേക്കും ഹാസ്യവേഷങ്ങളിലേക്കും ചുവടുമാറി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നിരവധി താരങ്ങൾ നമുക്കുണ്ട്. ആ ലിസ്റ്റിൽ പെടുത്താവുന്ന ഒരു പേരാണ് ബാബുരാജ്.
തന്റെ പഴയകാല ചിത്രങ്ങൾ ആരാധകരുമായി ഷെയർ ചെയ്യുകയാണ് ബാബുരാജ്. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ‘ഭീഷ്മാചാര്യർ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യചിത്രത്തിൽ തന്നെ വില്ലനായാണ് ബാബുരാജ് എത്തിയത്. ആദ്യകാലചിത്രങ്ങളിൽ ഭൂരിഭാഗവും പ്രതിനായകവേഷമുള്ള കഥാപാത്രങ്ങളാണ് ബാബുരാജിനെ തേടിയെത്തിയത്.
മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നട ഭാഷാചിത്രങ്ങളിലും ഗോഡ് ഫാദറിന്റെ മലയാളം റിമേക്കായ ‘ഹൽചൽ’ എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് അഭിനയിച്ചു.ബാബുരാജിന് ആദ്യമായി ഒരു കോമഡി പരിവേഷം നൽകിയ ചിത്രം 2011ൽ റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ ‘സാൾട്ട് ആൻഡ് പെപ്പർ’ ആണ്. തുടർന്ന് ഹാസ്യവേഷങ്ങളിലേക്ക് കൂടുമാറുന്ന ബാബുരാജിനെയാണ് പ്രേക്ഷകർ കണ്ടത്. ഓർഡിനറി, മായാമോഹിനി, ഹണീബി 2 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഹാസ്യകഥാപാത്രങ്ങളെ ബാബുരാജ് അവതരിപ്പിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക