മലയാള സിനിമാ സീരിയൽ ലോകത്തെ കരിനീലക്കണ്ണഴകിയാണ് സ്വാസിക വിജയ്. സീരിയൽ ലോകത്തു നിന്നുമെത്തി സിനിമയിൽ ഒരുപിടി വേഷങ്ങൾ ചെയ്ത സ്വാസിക, നല്ലൊരു നർത്തകി കൂടിയാണ്. അഭിനേത്രിയും നർത്തകിയുമായ അനുവും സ്വാസികയുമായി കണ്ടുമുട്ടിയ വിശേഷങ്ങളാണ് ഇവിടെ ചർച്ചയാവുന്നത്.
രണ്ടുപേർ തമ്മിൽ കണ്ടുമുട്ടി എന്നത് മാത്രമല്ല കാര്യം. സ്വാസികയുടെ വിവാഹ വിശേഷങ്ങൾ എന്തെല്ലാമെന്നും ഏവരും അറിഞ്ഞത് ഈ വീഡിയോയിലൂടെയാണ്. അനുവിന്റെ കുശലാന്വേഷണത്തിൽ സ്വാസിക അക്കാര്യങ്ങൾ തുറന്ന് പറയുകയാണ്. പ്രണയവിവാഹമാണ്. അതേക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും സ്വാസിക പറയുന്നുണ്ട്
വിവാഹനിശ്ചയം പോലും ഇപ്പോൾ നടത്താനുള്ള പ്ലാൻ ഇല്ല. ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ ആയിരിക്കും കല്യാണം. അച്ഛൻ വിദേശത്താണ്. കോവിഡും ലോക്ക്ഡൗണും ആരംഭിക്കുന്നതിനും മുൻപേ പോയതാണ്. അതുകൊണ്ടു അച്ഛൻ വന്ന ശേഷമാവും എല്ലാ പ്ലാനുകളും ആരംഭിക്കുക.
പ്രാണനാഥന്റെ പേര് പറയൂ… എന്ന് അനു ചോദിക്കുന്നുണ്ടെങ്കിലും, ‘നോ’ എന്ന് പറഞ്ഞ് സ്വാസിക ഒരു കുസൃതി ചിരിയോടെ ഒഴിയുകയാണ്. ഒൻപതു വർഷത്തോളമുള്ള പ്രണയസാഫല്യമാണ് വിവാഹത്തിൽ എത്താൻ പോകുന്നത്
കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരി, സീത എന്ന സീരിയലിലെ സീത ഒക്കെയായാണ് സ്വാസികയുടെ കഥാപാത്രങ്ങൾ അറിയപ്പെട്ടതെങ്കിൽ, വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സ്വാസികയെ ഒരു സംസ്ഥാന പുരസ്കാരം തേടിയെത്തിയിരുന്നു. ആറാട്ട്, ചതുരം, കുടുക്ക്, ഒരുത്തി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകളിലും സ്വാസിക വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക