ചെന്നൈ: ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടൻ വിജയ് നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അഭിനേതാക്കൾ യഥാർഥ ജീവിതത്തിൽ ‘റീൽ ഹീറോകൾ’ ആവരുതെന്ന് കോടതി വിമർശിച്ചു.
ഇംഗ്ലണ്ടിൽനിന്ന് 2012ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന്റെ എൻട്രി ടാക്സിൽ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യൻ നടനെ വിമർശിക്കുകയായിരുന്നു.
സിമയിലെ സൂപ്പർ ഹീറോകൾ നികുതി അടയ്ക്കാൻ മടിക്കുകയാണണെന്ന് കോടതി കുറ്റപ്പെടുത്തി. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക