കുവൈത്തിൽ താൽക്കാലികമായി കര്‍ഫ്യൂവും ലോക്ക്ഡൗണും ഒഴിവാക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമല്ലെങ്കിലും രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കോവിഡ് എമര്‍ജന്‍സി ഉന്നത സമിതി യോഗം ചേർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുവൈത്തില്‍ കര്‍ഫ്യൂവും ലോക്ക്ഡൗണും നടപ്പാക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത്.
എന്നാൽ, നിയന്ത്രണങ്ങൾ അനിവാര്യമെന്ന് ഘട്ടം വരുമ്പോൾ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരെ കർശനമായി തന്നെ നേരിടുവാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട് . അതേസമയം, കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ആസ്ടാസെനക/ഓക്സഫോഡ് വാക്സിന് അംഗീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക