സോഷ്യല്‍ മീഡിയയില്‍ ജൂഡ് ആന്റണിയുടെ സാറാസ് എന്ന ചിത്രം വൈറലാകുകയാണ്. വിവാഹവും ഗര്‍ഭവും എല്ലാം ഒരു പെണ്ണിന്റെ ചോയ്സ് ആണെന്ന് എടുത്തു പറയുന്ന ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചതും നിരവധിപേര്‍ രംഗത്തെത്തി. അന്ന ബെന്‍ നായികയായി എത്തിയ സാറാസിനെയും മോഹന്‍ലാല്‍ ചിത്രമായ ഉദയനാണ് താരമെന്ന ചിത്രത്തെയും ചേര്‍ത്തു നിര്‍ത്തി നിരീക്ഷിക്കുകയാണ് റസീന റാസ്.
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്ന കുറിപ്പ് പൂര്‍ണ്ണ രൂപം
സാറാസ് / ഉദയനാണ് താരം
സാറയെ കണ്ടാല്‍ സംവിധായിക ആണെന്ന് തോന്നുകയെ ഇല്ല. ഉദയനെ കണ്ടാല്‍ സംവിധായകന് ആണെന്ന് മാത്രമേ തോന്നുകയുള്ളു സാറയുടെ വിജയത്തിന് പിറകില്‍ അച്ഛനുണ്ട്, ഭര്‍ത്താവുണ്ട്,അമ്മയുണ്ട്. ഉദയന്റെ വിജയത്തിന് പിറകില്‍ ഉദയന്‍ മാത്രമേ ഉള്ളു.
സാറയുടെ പ്രശ്നം ഗര്‍ഭമായിരുന്നു. ഉദയന്റെ പ്രശ്നം സ്വന്തം തിരക്കഥയും, അത് മോഷ്ടിച്ച വില്ലനും ആയിരുന്നു. സാറ സംവിധാനം എന്ന ജോലി ചെയ്യുന്നതോ തിരക്കഥ എഴുതുന്നതോ ആയ ഷോട്ടുകള്‍ കാണാനേ ഇല്ല. ഉദയന്‍ തിരക്കഥ എഴുത്തു സംവിധാനം എന്നീ ജോലികള്‍ ചെയ്യുന്ന ഷോട്ടുകള്‍ മാത്രമേ കാണാനുള്ളു. സാറയുടെ കുപ്പായുമൊക്കെ നല്ല ഭംഗിയുണ്ട്, സാറക്ക് കുറേ കുപ്പാങ്ങളുമുണ്ട്. ഉദയന്‍ അങ്ങിനെ പ്രത്യേകിച്ച് കുപ്പായമൊന്നും ഇല്ല.
സാറക്ക് ഗര്‍ഭത്തെ മുന്‍നിര്‍ത്തി അല്ലാതെ സംവിധായിക ആകുന്നത് ചിന്തിക്കാന്‍ പറ്റില്ല. ഉദയന്‍ ഭാര്യ ഇറങ്ങിപ്പോയ വീട്ടിലും സംവിധാനം ചെയ്യാം. സാറക്ക് ലോക്കേഷനില്‍ കിടന്നു ഉരുണ്ട് കഷ്ടപ്പെടുന്ന ഭര്‍ത്താവുണ്ട്. ഉദയന്റെ ഭാര്യയേ ഉദയന്റെ ജോലിക്കിടയില്‍ കാണുന്നതേ ഇല്ല.
സാറയുടെ സിനിമ റിലീസ് ആവുമ്പോ സാറ പെറ്റഴുനേറ്റ ഫീലിംഗ് ആണ്. ഉദയന്റെ സിനിമ റിലീസ് ആവുമ്പോ സിനിമ റിലീസ് ആവുന്ന ഫീലിംഗ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക