സാക്ഷാല്‍ മമ്മൂട്ടി പോലും കൗതുകത്തോടെ നോക്കി നിന്നുപോയ ഒരാളെ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ . ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയെ അതിശയിപ്പിച്ചത് വരന് തന്നെയാണ്. ഏഴടിയോളം ഉയരമുള്ള വരനെ അത്ഭുതത്തോടെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂക്കയുടെ ബന്ധു തന്നെയാകാം വരന് എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. എന്തായാലും മെഗാ സ്റ്റാറിനെക്കാള് തലപ്പൊക്കമുള്ള ‘ഏഴടിവരനെ’ കുറിച്ചുള്ള അന്വേഷണത്തിലാണ് സൈബര്‍ ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക