കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ടതോടെ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെയാണ് ഒലി രാജിവച്ചത്.
പാർലമെന്റ് പുനസ്ഥാപിക്കാൻ നേപ്പാളി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. തുടർന്ന് നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദുബ പ്രധാനമന്ത്രിയാകും.ഇന്ന് വൈകീട്ട് ആറുമണിക്കാണ് ദുബെയുടെ സത്യപ്രതിജ്ഞ ചടങ്ങ്. നാലുതവണ ഇദ്ദേഹം നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടുണ്ട്.
നേപ്പാൾ സുപ്രീംകോടതി, പ്രസിഡൻറ് വിദ്യദേവി ഭണ്ഡാരിയോട് ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക