തൃശൂർ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30നു തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണു സുരേന്ദ്രനു നോട്ടിസ് നൽകിയത്. ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രൻ അറിയിച്ചു.
പരാതിക്കാരനായ ധർമരാജനും സുരേന്ദ്രനും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. ആദ്യം അന്വേഷണ സംഘം നൽകിയ നോട്ടിസ് സ്വീകരിച്ചെങ്കിലും കാസർകോട് പാർട്ടി യോഗം നടക്കുന്നതിനാൽ ഹാജരാകില്ലെന്നു സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. രണ്ടാമതു നൽകിയ നോട്ടിസ് പ്രകാരമാണ് ഇന്നു ഹാജരാകുന്നത്.
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാന്‍ എത്തിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക