ഇൻസ്റ്റഗ്രാമിൽ മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പങ്കുവെച്ച ഫോട്ടോ വൈറലാവുന്നു. മമ്മൂട്ടി തന്നെ സ്വയം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ ബുക്ക് ഷെൽഫിന് മുമ്പിൽ സ്റ്റൈലൻ ലുക്കിലൊരു ലൈറ്റ് ആന്റ് ഷെയിഡ് ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.
‘അറിവിന്റെ ഒരു കടൽ. ഞാൻ അതിൽ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് നൽകിയ കാപ്ക്ഷൻ. പുതിയ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ നിരവധി പോസ്റ്റുകൾ വന്ന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക