പട്ന∙ അത്യപൂർവ രോഗം ബാധിച്ചു ചികിൽസയിലായിരുന്ന യുവാവിന്റെ വായിൽനിന്നു നീക്കം ചെയ്തത് 82 പല്ലുകൾ. ഭോജ്പൂർ സ്വദേശി നിതീഷ് കുമാറിന്റെ (17) വായിൽനിന്നാണ് ഇത്രയധികം പല്ലുകൾ നീക്കിയത്. പട്നയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആറു ഡോക്ടർമാർ മൂന്നു മണിക്കൂർ എടുത്തു ശസ്ത്രക്രിയ പൂർത്തിയാക്കാൻ.
വായിൽ ഗുരുതരാവസ്ഥയിലായ ട്യൂമറുമായാണു നിതീഷ് കുമാർ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയത്. ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കുമ്പോഴാണ് ഉള്ളിലായി പല്ലുകളുടെ വൻനിര കണ്ടെത്തിയത്. ഡോക്ടർമാർക്കും അത്ഭുതമായി പല്ലുകളുടെ എണ്ണം. എല്ലാ പല്ലുകളും എടുത്തു മാറ്റി എണ്ണിയപ്പോൾ 82. ശസ്ത്രക്രിയയ്ക്കു ശേഷം നിതീഷ് സുഖം പ്രാപിച്ചെങ്കിലും ട്യൂമറിൽ കാൻസർ ബാധയുണ്ടോയെന്ന ആശങ്കയുണ്ട്. ബയോപ്സി ഫലം കാത്തിരിക്കുകയാണു ഡോക്ടർമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക