ഇന്ന് ചെറുപ്പക്കാരിൽ വരെ കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് അറിയാം…
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന് നിർണായക പങ്കുണ്ട്. ദിവസം 20 മിനുട്ട് വ്യായാമം ചെയ്യുക. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നതിനും ഇത് പ്രധാനമാണ്.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. രക്തക്കുഴലുകളിലും ഹൃദയധമനികളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കാൻ കാരണമാകും.
വണ്ണം ഉള്ളവരിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. കൊളസ്ട്രോൾ ഉണ്ടെന്നു കണ്ടെത്തിയാൽ വണ്ണമുള്ളവർ വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കുക.
സിഗററ്റിലും മറ്റുമുള്ള കാർസിനോജനുകളും ആർട്ടറികളിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമാകുന്നു. കൊളസ്ട്രോൾ ഉള്ളവർ നിർബന്ധമായും പുകവലി ഒഴിവാക്കുക.
ഭക്ഷണത്തിൽ ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്തുക. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. ഫാറ്റി ലിവർ തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം ഇലക്കറി സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക