സംസ്ഥാനത്ത് പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ നടത്തുവാനൊരുങ്ങി കെഎസ്ആര്‍ടിസി. യുപിഎസി നടത്തുന്ന ഐഇഎസ്/ ഐഎസ്എസ് , എഞ്ചിനീയറിംഗ് സര്‍വ്വീസ് പൊതുപരീക്ഷ തിരുവനന്തപുരത്തും, കൊച്ചിയിലും വച്ചാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കൂടുതൽ സർവീസുകൾ നടത്തുവാൻ കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.
പത്താംക്ലാസ് യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷ ; ഒക്ടോബർ, ഡിസംബർ മാസങ്ങളിലായി നടക്കും
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷയും (CAT 2021) സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാധ്യത കണക്കിലെടുത്താണ് പരീക്ഷാർത്ഥികൾക്കായി കെഎസ്ആര്‍ടിസി നിരത്തിലിറങ്ങുന്നത്. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉള്ളപക്ഷം ബോണ്ട് സര്‍വ്വീസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ്സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി അറിയുകയും റിസർവ് ചെയ്യാവുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക