മകൻ തൈമൂറിനു പിന്നാലെ ജെ അലി ഖാൻ കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് കരീന കപൂർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.
പ്രസവശേഷം എത്രയും വേഗം തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ച ഒരാൾ സെയ്ഫിന്റെ അമ്മ ഷർമിള ടാഗോർ ആണെന്നു കരീന പറയുന്നു.
“മകനുണ്ടായതിനു ശേഷവും ഞാൻ ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരിൽ എന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നു. എനിക്കിഷ്ടമുള്ളത് അതെന്തായാലും ആത്മവിശ്വാസത്തോടെ ചെയ്യണം എന്നായിരുന്നു അവരുടെ ഉപദേശം.
വിവാഹത്തിനു കഴിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷവും അഭിനയം തുടർന്ന അവരെനിക്ക് വലിയൊരു പ്രചോദനമാണ്. എന്റെ അമ്മയും എനിക്ക് ഒരു ശക്തമായ മാതൃകയാണ്, ഞാൻ അഭിനയം തുടരണമെന്ന് അമ്മയും അച്ഛനും പറഞ്ഞു.” കരീന കുറിക്കുന്നു.
“അതുകൊണ്ട് ഞാനിവിടെ നിൽക്കുന്നു, ഈ വാക്കുകൾ എഴുതുന്നു, ജോലി ചെയ്യുന്നു, അമ്മയായിരിക്കുന്നു, സജീവമായിരിക്കുന്നു, ഞാനായിരിക്കുന്നു. ചിലപ്പോഴൊക്കെ എനിക്കും ജീവിതം നിന്നുപോയ പോലെ അനുഭവപ്പെട്ടിട്ടുണ്ട്, അപ്പോൾ നിങ്ങൾ ഒരു കാലിൽ ബാലൻസ് ചെയ്യാൻ പഠിക്കും. സ്ത്രീകൾക്ക് അതിമനോഹരമായി തന്നെ അതുചെയ്യാനാവുമെന്ന് ഞാൻ കരുതുന്നു.”
കരിയറും അമ്മയുടെ ഉത്തരവാദിത്വവും ഗർഭകാലവുമെല്ലാം ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോവാൻ സഹായിച്ചത് അമ്മ ബബിതയും വീട്ടുജോലിക്കാരുമാണെന്ന് നന്ദിയോടെ കരീന ഓർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക