മാലിക് സിനിമയിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച സംവിധായകന് ഒമര്‍ ലുലുവിന് നേരെ കടുത്ത സൈബര്‍ ആക്രമണം. ഫഹദ് ഫാസില്‍-മഹേഷ് നാരായണന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മാലിക് ജൂലൈ 15ന് ആണ് റിലീസ് ചെയ്തത്. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.
”മാലിക്ക് സിനിമ കണ്ടു തീര്‍ന്നു, മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം” എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ഇതോടെ ഒമറിന്റെ സിനിമകളെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് എത്തിയത്. ചങ്ക്സ്, ധമാക്ക പോലുള്ള സിനിമകള്‍ ഒരുക്കിയ സംവിധായകന് ഈ ചിത്രത്തെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നിങ്ങനെയാണ് ചില കമന്റുകള്‍.
ഇതിന് മറുപടി പറഞ്ഞ് ഒമര്‍ ലുലു രംഗത്തെത്തിയിട്ടുണ്ട്. ”ഇവിടേക്ക് ചങ്ക്സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാന്‍, അതൊക്കെ യഥാര്‍ത്ഥ സമൂഹത്തില്‍ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ.. പിന്നെ വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റില്‍ എന്റര്‍ടെയ്ന്‍മെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങള്‍ ചര്‍ച്ചകളില്‍ ഓര്‍ത്ത് എടുക്കുന്നതിന് നന്ദി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക