നടി സമീറ റെഡ്ഡി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ബോഡി പോസിറ്റിവിറ്റിയെ പറ്റിയാണ്. ഏറ്റവും പുതിയ പോസ്റ്റിൽ താൻ ഗർഭിണിയായിരുന്നകാലം ആസ്വദിച്ചിരുന്നു എന്ന് പറയുകയാണ് താരം.
‘പ്രസവകാലം വരെയുള്ള സമയം ഞാൻ എത്ര ആസ്വദിച്ചിരുന്നെന്നോ, ബിഗ് ആൻഡ് ബ്യൂട്ടിഫുൾ എന്നഅവസ്ഥയായിരുന്നു അത്. നൈറ ജനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് എനിക്ക് ഈ പരസ്യത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നത്. നിറവയറിലും ഇത്രയും ഊർജം തോന്നിയ മറ്റൊരു ദിവസം എനിക്ക് ഉണ്ടായിട്ടില്ല.’സമീറ കുറിക്കുന്നു.
ഗർഭിണികളായ സ്ത്രീകൾക്കുള്ള ഒരു സന്ദേശവും ഒപ്പം താരം കുറിക്കുന്നുണ്ട്. ‘ശരീരത്തിന് പലതരംമാറ്റങ്ങളും ഹോർമോൺ വ്യതിയാനങ്ങളും വരുന്ന എല്ലാ ഗർഭിണികളായ അമ്മമാരോടുമാണ് എനിക്ക് പറയാനുള്ളത്, ഇത് നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ ദിവസങ്ങളാണ്, ആസ്വദിക്കാൻ ശ്രമിക്കൂ…’
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക