ആർത്തവത്തിന്റെ അത്രയും ദിവസങ്ങളിൽ 7 മുതൽ 8 പാഡുകൾ വരെമുഴുവനായി നനയുന്നത് സ്വഭാവികമാണ്. 60 മുതൽ 80 മില്ലീലിറ്ററിൽ കൂടുതൽ രക്തം നഷ്ടപ്പെടുമ്പോഴാണ് അമിത രക്തസ്രാവം എന്നു പറയുന്നത്. ഇത്രയും രക്തം നഷ്ടപ്പെടുമ്പോൾ സ്ത്രീകളിൽ വിളർച്ച കാണപ്പെടാറുണ്ട്.
ഉയരം കൂടുതൽ ഉള്ളവരിലും കൗമാരക്കാരിലും ആർത്തവ വിരാമത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിലുള്ളവരിലും കൂടുതൽ രക്തപോക്ക് കണ്ടുവരുന്നുണ്ട്. അമിത രക്തസ്രാവം ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങുമ്പോൾ വൈദ്യസഹായം സ്വീകരിക്കണം.
സാധാരണമായി രണ്ടുതരം ഹോർമോണുകൾ ഉണ്ട്. ഒന്ന് ഇസ്ട്രജൻ, അണ്ഡവിസർജനത്തിനു മുമ്പ്ഗർഭപാത്രത്തിന്റെ അകത്തെ പാളിയുടെ കട്ടി കൂട്ടുന്നു. അണ്ഡവിസർജനത്തിനു ശേഷം ഉണ്ടാകുന്ന
പ്രൊജസ്റ്റോട്രോൺ ഈ പാളിയുടെ കട്ടി കുറയ്ക്കുന്നു. കൗമാരക്കാരിലും മധ്യവയസ്ക്കരിലുംപലപ്പോഴും അണ്ഡവിസർജനം അത്ര കൃത്യമായിരിക്കില്ല. അണ്ഡോത്പാദനം നടക്കാത്തപ്പോൾ ഇസ്ട്രജൻഹോർമോണിന്റെ പ്രവർത്തനം കൂടുകയും അകത്തേപാളിയുടെ കട്ടി വളരെയധികം കൂടുകയും അമിതമായി
രക്തപോക്ക് സംഭവിക്കുകയും ചെയ്യും. എന്നാൽ ഹോർമോൺ വ്യതിയാനം മാത്രമാണോ അതോ ഇതിന് മറ്റുകാരണങ്ങൾ ഉണ്ടോ എന്നു കണ്ടുപിടിക്കേണ്ടതാണ്.
ഫൈബ്രോയിഡ് (മുഴകൾ) ഗർഭാശയത്തിന്റെഉള്ളിലെ പൊള്ളിപ്പുകൾ മധ്യവയസ്ക്കരിൽ ക്യാൻസർ അണ്ഡാശയത്തിലുള്ള സിസ്റ്റുകൾ എന്നിവയോക്കൊ ഉണ്ടോ എന്നറിയാൻ അൾട്രാസൗണ്ട് സ്ക്യാൻ ചെയ്യേണ്ടതാണ്.
കൂടാതെ തൈറോയിഡ്ഗ്രന്ഥിയുടെ പ്രവർത്തനം നോക്കേണ്ടതാണ്, വിളർച്ചയുണ്ടെങ്കിൽ ഫെറിറ്റിന്റെ(ferritin) അളവും പരിശോധിക്കണം. അയോൺ, വിറ്റാമിൻ ഗുളികകൾ എത്രകാലം കഴിക്കേണ്ടി
വരും എന്ന തീരുമാനിക്കാൻ ഇത് സഹായിക്കും. ഫൈബ്രോയിഡ്, പൊളിപ്പ്, കാൻസർ,മുതലായവയൊന്നും ഇല്ലെങ്കിൽ അമിതരക്തസ്രാവം ചികിത്സിക്കാൻ അനുയോജ്യമായ ഔഷധങ്ങൾ ആദിവസങ്ങളിൽ ഉപയോഗിക്കാം. ഇവ രക്തസ്രാവം ഒരു പരിധിവരെ കുറയ്ക്കും. ഔഷധചികിത്സ കൊണ്ട്
ഫലമില്ലെങ്കിൽ ഹോർമോൺ ചേരുവചേർത്ത ഗുളികകൾ ഒക്കെ ഉപേയാഗിക്കാവുന്നതാണ്.
വിവാഹത്തിനു മുമ്പും കുട്ടികൾ ആകുന്നതിനു മുമ്പും ഈ ചികിത്സ രീതിയാണ് ഉചിതം. ഹോർമോണിന്റെഅപാകം കാരണം അമിതരക്തസ്രാവം ഉള്ളവരിൽ വന്ധ്യതവരാൻ സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക