ഒളിമ്പിക്സില്‍ കായിക താരങ്ങള്‍ക്ക് കോവിഡ്. മൂന്ന് കായിക താരങ്ങള്‍ക്ക് ആണ് കോവിഡ് സ്വീകരിച്ചത്. മുന്‍പ് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒളിമ്പിക്സുമായി ബന്ധപ്പെട്ട 10 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 55 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ചവരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സംഘാടകരും ഉള്‍പ്പെടുന്നു എന്നത് ആശങ്കക്കിടയാക്കുന്നു.
ഒളിമ്പിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്യോയില്‍ ഈ മാസം 23-നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല.
കോവിഡ് പ്രതിരോധനത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക