കൊച്ചി: സമൂഹമാധ്യമങ്ങളിൽ അപമര്യാദയായി പെരുമാറുന്നതിൽ ഹൈകോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ.
എസ്.ഐ ആനി ശിവയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദീകരണം ചോദിച്ച് സംഗീത ലക്ഷ്മണിന് നോട്ടീസ് നൽകും.അഭിഭാഷക നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് ബാർ കൗൺസിൽ നടപടി. കൊച്ചിയിൽ ചേർന്ന കൗൺസിൽ യോഗമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് എസ്.ഐ പദവിയിലെത്തിയ ആനി ശിവയെ സംഗീത ലക്ഷ്മൺ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് വൻ വിമർശനത്തിനു വഴിവെച്ചിരുന്നു. ആനി ശിവ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എസ്.ഐ ആയി ചുമതലയേറ്റത്തിനു പിന്നാലെയായിരുന്നു അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക